ബേബി പൗഡർ ഉപയോഗം അർബുദത്തിന് കാരണമായെന്ന് പരാതി; ജോൺസൺ ആൻഡ് ജോൻസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും

Spread the love

ന്യൂജഴ്സി∙ ബേബി പൗഡറും മറ്റ് ടാൽകം ഉൽപന്നങ്ങളും ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 550 കോടി ഡോളർ (ഏകദേശം 52,699 കോടി രൂപ) നഷ്ടപരിഹാരം നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പതിനായിരക്കണക്കിനു വരുന്ന പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസണോട് ന്യൂജഴ്സിലെ ഫെഡറൽ കോടതി ഉത്തരവിട്ടത്.

 

ജോൺസൺ ബേബി പൗഡറിന്റെ ഉപയോഗം ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന് അവകാശപ്പെട്ട് പരാതി നൽകിയവരിൽ 76,000ത്തിലേറെപ്പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡറുകളിൽ ആസ്ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ നിരന്തര ഉപയോഗം മെസോതെലിയോമ ഉൾപ്പെടെയുള്ള അർബുദ ബാധയ്ക്ക് കാരണമായെന്നുമാണ് പരാതികളിലേറെയും.

 

പരാതിക്കാരിൽ 95 ശതമാനം പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജീവൻ രക്ഷാമരുന്നുകളും ഉപകരണങ്ങളും നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിഷയം തീർപ്പാക്കുന്നതെന്നും ജോൺസൺ ആൻഡ് ജോൺസൺ വൈസ് പ്രസിഡന്റ് (പരാതി പരിഹാര വിഭാഗം) എറിക് ഹാസ് പറഞ്ഞു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *