മിനിമം ബാലൻസ്: 2026ൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ

Spread the love

കഴിഞ്ഞ സാമ്പത്തിക വർഷം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ. കൂടുതൽ തുക ഈടാക്കിയവരിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് നിലനിർത്താത്തവരിൽനിന്നാണ് വൻ തുക പിഴ ഈടാക്കുന്നത്.

 

സ്വകാര്യ ബാങ്കുകൾ

 

ആകെ ഈടാക്കിയ തുക: 4,948.71 കോടി രൂപ.

എച്ച്ഡിഎഫ്‌സി ബാങ്ക്: 1,798.14 കോടി രൂപ (ഏറ്റവും ഉയർന്ന തുക).

ആക്‌സിസ് ബാങ്ക്: 1,081.33 കോടി രൂപ.

 

19 സ്വകാര്യ ബാങ്കുകളിലെ മൊത്തം തുകയുടെ 58 ശതമാനവും (2,879.47 കോടി രൂപ) എച്ച്ഡിഎഫ്സി, ആക്‌സിസ് എന്നീ ബാങ്കുകളാണ് ഈടാക്കിയത്.

 

2,137.92 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ മൊത്തം ശേഖരിച്ചത്.

 

പിഴ ബാധകമല്ലാത്ത അക്കൗണ്ടുകൾ

 

എല്ലാ അക്കൗണ്ട് ഉടമകൾക്കും ഇത്തരത്തിലുള്ള പിഴ ബാധകമല്ല. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും (ബി.എസ്.ബി.ഡി.എ) പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ടുകൾക്കും പിഴ ഈടാക്കാറില്ല.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *