മെഡിക്കൽ കോളജിൽ ലഹരിയുമായി കൂട്ടിരിപ്പുകാരി പിടിയിൽ; ഭർത്താവിനു നൽകാൻ ഹാഷിഷ് ഓയിൽ എത്തിച്ചത് എണ്ണക്കുപ്പിയിൽ

Spread the love

കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. 28 ഗ്രാം ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശി അശ്വതിയാണ് പിടിയിലായത്. എണ്ണക്കുപ്പിയിലായിരുന്നു അശ്വതി ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. മെഡിക്കൽ കോളജ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാൽപത്തിയൊന്നാം വാർഡിൽ നിന്നാണ് അശ്വതിയെ പിടികൂടിയത്.

 

അശ്വതിയുടെ ഭർത്താവ് ജയിലിലാണ് കഴിയുന്നത്. ഭർത്താവിനു കൈമാറാനായി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തുന്ന തടവുകാരുടെ പക്കൽ ലഹരി കൈമാറാനായിരുന്നു അശ്വതി പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസിന്റെ സംശയം. അശ്വതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *