എംഡിഎംഎ കേസ്: അറസ്റ്റിലായ കാവ്യയും നീഷ്മയും ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ

Spread the love

വടകര ∙ ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായുള്ള എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ 3 അധ്യാപികമാരിൽ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇരുവരും സംഘടനയുടെ ഭാരവാഹിത്വവും വഹിച്ചിരുന്നു. പേരാമ്പ്ര യൂണിറ്റിന്റെ ഭാരവാഹിത്വമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ അന്ന് പുറത്തിറക്കിയ പോസ്റ്ററും ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അറസ്റ്റിനു പിന്നാലെ ഇവരെ സംഘടനയിൽനിന്നും പുറത്താക്കി.

 

കഴിഞ്ഞ വർഷം പേരാമ്പ്രയിൽ വച്ചാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിലാണ് കാവ്യയേയും നീഷ്മയെയും ഭാരവാഹികളായി തിരഞ്ഞെടുത്തത്. എന്നാൽ മറ്റാരും ഭാരവാഹിത്വം ഏൽക്കാൻ തയാറാകാത്തതോടെയാണ് ഇവരെ ചുമതല ഏൽപ്പിച്ചതെന്ന് സംഘടനാ ഭാരവാഹി പറയുന്നു. ഈ വർഷം അധ്യാപികമാർ സംഘടനാ അംഗത്വം പുതുക്കിയില്ലെന്നും കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറഞ്ഞു. എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാർ ഇടത് അനുഭാവികളാണെന്ന് മുൻപേ ആരോപണം ഉയർന്നിരുന്നു.

 

അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന കണ്ടെത്തലിൽ അന്വേഷണത്തിനു പ്രത്യേകസംഘം രൂപീകരിച്ചു. അധ്യാപികമാർക്കൊപ്പം അറസ്റ്റിലായ ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിൽ 6 മാസത്തിനിടെ ഒരു കോടി രൂപയുടെ ഇടപാടു നടന്നിട്ടുണ്ട്. അധ്യാപികമാരുമായി അടുത്ത ബന്ധം പുലർത്തുന്നവരെപ്പറ്റിയും അന്വേഷിക്കും. കേസിൽ ഉൾപ്പെട്ടവരെ മുഴുവൻ വലയിലാക്കുകയെന്ന ഓപ്പറേഷൻ തൂഫാൻ ലക്ഷ്യമാണു വടകരയിൽ നടപ്പാക്കിയത്.’ ഡിഐജി കെ.കാർത്തിക് പറഞ്ഞു.

 

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *