അധിക ലഗേജ്, വിമാന ടിക്കറ്റില്‍ ഇളവുകള്‍, ഓഫര്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്

Spread the love

അബുദാബി: യാത്രക്കാര്‍ക്കായി വിമാന നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ലോകത്തിലെ എമിറേറ്റ്സ്. 16 നും 31 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക കിഴിവും അധിക ആനുകൂല്യങ്ങളും ലഭ്യമാകുക. ‘STUDENT’ എന്ന പ്രമോഷണല്‍ കോഡ് ഉപയോഗിച്ച് 2027 മാര്‍ച്ച് 31 നകം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

 

ഈ ഓഫര്‍ ലഭിക്കുന്നവര്‍ ചെക്ക്-ഇന്‍ സമയത്ത് സാധുവായ ഒരു വിദ്യാര്‍ഥി ഐഡി അല്ലെങ്കില്‍ സ്‌കൂള്‍ അധികൃതരുടെ കത്ത് ഹാജരാക്കണം. ഇക്കണോമി ക്ലാസില്‍ 10 ശതമാനം വരെയും പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ 5 ശതമാനം വരെയും വിദ്യാര്‍ഥികള്‍ക്ക് കിഴിവ് ലഭിക്കും.

 

യുഎസിലേക്കും കാനഡയിലേക്കുമുള്ള യാത്രകള്‍ ഒഴികെ, വിദ്യാര്‍ഥികള്‍ക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവന്‍സും ഒരു അധിക ബാഗേജും ലഭിക്കും. അടുത്തിടെ യാത്രക്കാര്‍ക്ക് കമ്പനി വെബ്സൈറ്റിലും ആപ്പ് പ്ലാറ്റ്ഫോമുകളിലും ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് പണമടയ്ക്കാമെന്ന് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു.

 

ഡിജിറ്റല്‍ ക്രിപ്റ്റോ പേയ്മെന്റുകള്‍ ഉപയോഗിച്ച് ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന, ലൈസന്‍സുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനിയായ ക്രിപ്റ്റോ ഡോട്‌കോമുമായി എമിറേറ്റ്സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. emirates.com-ലും എമിറേറ്റ്സ് ആപ്പിലും ക്രിപ്റ്റോ.കോം അക്കൗണ്ട് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചെക്ക്ഔട്ടില്‍ ക്രിപ്റ്റോ.കോം പേ തെരഞ്ഞെടുക്കാം.

  • Related Posts

    കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ടു; 4 വിദ്യാർഥിനികളും ഹോസ്റ്റൽ വാർഡനും മുങ്ങി മരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ തിരുവണ്ണാമലൈയിലുള്ള സർക്കാർ ഹോസ്റ്റലിലെ 4 വിദ്യാർഥിനികളും വാർഡനും തടാകത്തിൽ കുളിക്കവേ മുങ്ങി മരിച്ചു. ദീപാവലി അവധിയായതിനാൽ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ സമീപത്തെ സമുദ്രം തടാകത്തിലേക്ക് പോയത്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ…

    പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ചു; അപകടത്തിൽ നാല് പേർക്ക് പരുക്ക്

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ കോട്‌വാലി നഗറിൽ പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഇരുചക്രവാഹനത്തിൽ രണ്ടു പേർ പടക്കവുമായി പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്കും സ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്ന രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *