ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം: എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

Spread the love

ന്യൂഡൽഹി∙ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ. ഡൽഹി കർകർദൂമ കോടതിയുടേതാണ് വിധി. 2020ലെ ഡൽഹി കലാപത്തിനിടെയാണ് അങ്കിത് ശർമ കൊല്ലപ്പെട്ടത്. കേസിൽ താഹിർ ഹുസൈൻ ഉൾപ്പെടെ 5 പേർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.

 

അങ്കിത് ശർമയെ കൊലപ്പെടുത്തിയിട്ടും ക്രൂരത അവസാനിച്ചില്ലെന്നും വെറുപ്പ് തീരാത്തതുപോലെ മൃതദേഹം വലിച്ചിഴച്ച് ഓടയിലിട്ടെന്നും വിധി പറഞ്ഞ അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ് പറഞ്ഞു. മറ്റ് നാല് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

 

2020 ഫെബ്രുവരി 25നാണ് ഐബി സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന അങ്കിത് ശർമ (26) കൊല്ലപ്പെടുന്നത്. ചന്ദ് ബാഗ് പുലിയ, മെയിൻ കരാവൽ നഗർ റോഡ് പരിസരങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കല്ലേറും അക്രമങ്ങളും നടന്നിരുന്നു. അന്ന് മുൻസിപ്പൽ കൗൺസിലറായിരുന്ന താഹിർ ഹുസൈന്റെ ഓഫിസിനു മുന്നിൽ തടിച്ചു കൂടിയിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കവേ താഹിർ ഹുസൈനുൾപ്പെടെയുള്ളവർ ഇദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. തുടർന്ന് ആൾക്കൂട്ട ആക്രമണത്തിൽ അങ്കിത് ശർമ കൊല്ലപ്പെട്ടു.

 

കത്തികളും കമ്പും ഇരുമ്പുവടികളും കല്ലുകളുമായാണ് അങ്കിത് ശർമയെ ആക്രമിച്ചത്. ശേഷം മൃതദേഹം ഓടയിൽത്തള്ളി. പിറ്റേന്നാണ് മൃതദേഹം കണ്ടെത്തിയത്. കത്തി കൊണ്ടുള്ള 51 മുറിവുകൾ അങ്കിത് ശർമയുടെ ദേഹത്തുണ്ടായിരുന്നു. അതേസമയം, താഹിർ ഹുസൈന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും ആൾക്കൂട്ടത്തിനൊപ്പം നിൽക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *