സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഇനി 37: ചർച്ചയില്ലാതെ ലോക്സഭ കടന്ന് ബിൽ

Spread the love

ന്യൂഡൽഹി∙ സുപ്രീംകോടതി ജ‍ഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്‍ ചർച്ചകളില്ലാതെ ലോക്സഭ പാസാക്കി. 33 ൽനിന്ന് 37 ആക്കി സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസഖ്യ വർധിപ്പിക്കുന്ന ബില്ലാണ് ലോക്സഭ കടന്നത്. നീറ്റ് ചോദ്യപേപ്പർ‌ വിവാദവും രാമക്ഷേത്ര കൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടയിലാണ് ബില്‍ അവതരിപ്പിച്ചത്.

 

കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‍വാള്‍ ആമുഖ പ്രസ്താവനയ്ക്കുശേഷം ചെയർ എംപിമാരെ സംസാരിക്കാനായി ക്ഷണിച്ചെങ്കിലും മുദ്രാവാക്യം വിളികൾ തുടർന്നു. ഇതിനിടെ, ശബ്ദവോട്ടോടു കൂടി ബിൽ പാസാക്കുകയായിരുന്നു. ബിൽ പാസാക്കിയതിനു പിന്നാലെ സഭ ഇന്നത്തേക്കു പിരിഞ്ഞു.

 

ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മറ്റ് ജ‍ഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന 1956 ലെ സുപ്രീം കോർട്ട് (നമ്പർ ഓഫ് ജഡ്ജസ്) ആക്ട്, 1956 ഭേദഗതി ചെയ്യുന്നതിനാണു നിയമനിർമാണം ലക്ഷ്യമിടുന്നത്. ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നത് സുപ്രീംകോടതിയെ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ഇതിനു മുന്‍പ് 2019 ലാണ് നിയമഭേദഗതി വരുത്തിയത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *