‘സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം’; ദുബൈയില്‍ 103 വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട്

Spread the love

ദുബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ 103 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തത്. ക്രിമിനല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹരേബ് അല്‍ ഷംസിയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ അവലോകന യോഗത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

 

ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിനും സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വഞ്ചനയും സൈബര്‍ കുറ്റകൃത്യങ്ങളും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, സമൂഹത്തിലെ അംഗങ്ങള്‍ എന്നിവ തമ്മില്‍ അടുത്ത സഹകരണം ആവശ്യമാണെന്ന് അല്‍ ഷംസി പറഞ്ഞു.

 

തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. വിശ്വസനീയമല്ലാത്ത വ്യക്തികളുമായോ സമൂഹ മാധ്യമ അക്കൗണ്ടുകളുമായോ വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ പങ്കിടരുത്. സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ തട്ടിപ്പ് ശ്രമങ്ങളോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *