ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്‌നാട്; ചിത്രങ്ങളും റീല്‍സും എടുക്കാന്‍ അനുവദിക്കില്ല

Spread the love

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്‌നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു നടപ്പിലാകും.

 

ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കാനോ, ദേവതകളുടെ വീഡിയോ ചിത്രീകരിക്കാനോ, ക്ഷേത്ര പരിസരത്ത് റീല്‍സോ മറ്റു ചിത്രീകരണമോ അനുവദിക്കില്ല. വിഐപികളോ സിനിമാ താരങ്ങളോ ആരു വന്നാലും ഫോട്ടോയെ വീഡിയോയോ എടുക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.

 

ഭക്തര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സൗകര്യം ക്ഷേത്ര പ്രവേശന കവാടത്തില്‍ സജ്ജമാക്കും. ഒരു ഫോണിന് അഞ്ചു രൂപ ചാര്‍ജ് ഈടാക്കും. ഇതിന് ഇന്റഗ്രേറ്റഡ് ടെപിള്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി രസീത് നിര്‍ബന്ധമായും നല്‍കിയിരിക്കണം. ഫോണ്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

 

ക്ഷേത്ര വളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്ര അധികാരികള്‍ സ്ഥാപിക്കണം. കൂടാതെ, മൈക്കിലൂടെയും ഇക്കാര്യം അറിയിക്കണം.

 

വിഐപി സന്ദര്‍ശനത്തെക്കുറിച്ച് ഒരു ദിവസം മുമ്പെങ്കിലും കമ്മീഷണറെ വിവരം അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് 2022 ഡിസംബര്‍ 2-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വകുപ്പിന്റെ സര്‍ക്കുലര്‍.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *