‘ഇന്ത്യയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതായി; ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭിക്കുന്നില്ല’

Spread the love

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കൾക്ക് ജോലികൾ ലഭിക്കുന്നില്ലെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യയിലെ 40 കോടിയോളം വരുന്ന യുവാക്കളാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അമേരിക്കയെക്കുറിച്ചും ചൈനയെക്കുറിച്ചും റഷ്യയെക്കുറിച്ചുമൊക്കെ ആളുകൾ ഒരുപാട് സംസാരിക്കാറുണ്ടെങ്കിലും രാജ്യത്തെ യുവാക്കൾക്ക് തുല്യരായി ലോകത്ത് മറ്റാരുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ യോഗ്യതകളുടെ മൂല്യത്തകർച്ചയിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.

 

ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊണ്ട് ഇന്ന് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. കാരണം അത് യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നില്ല. ഇന്ത്യയിൽ ഇന്ന് തൊഴിൽ ലഭിക്കാനുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ഡാറ്റ ബലമായി പിടിച്ചെടുത്ത് വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറുന്നു. അതിനുശേഷം നിങ്ങളോട് റീലുകളും മറ്റ് ഉള്ളടക്കങ്ങളും നിർമിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ഒരു കാര്യം ഓർക്കുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലഹരിയാണ് സമൂഹമാധ്യമ റീലുകൾ. ഇതെല്ലാം കഴിഞ്ഞിട്ട് യുവാക്കളോട് ബ്ലിങ്കിറ്റിലും ഊബറിലും പോയി ജോലി ചെയ്യാൻ പറയുന്നു. നിങ്ങൾ കൂലിപ്പണി ചെയ്യണം, റീലുകൾ ഉണ്ടാക്കണം, പക്ഷേ ഈ രാജ്യത്ത് നിങ്ങൾക്ക് മാന്യമായ ഒരു ജോലി നൽകില്ലെന്നാണ് അധികാരികളുടെ നിലപാടെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് കെപി ഗ്രൗണ്ടിൽ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടിട്ടും അത് വകവയ്ക്കാതെ ആയിരക്കണക്കിന് വിദ്യാർഥികളും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികളുമാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *