പത്തുവര്‍ഷം നീണ്ട പ്രണയം, റൊണാള്‍ഡോ വിവാഹിതനായി; ചിത്രങ്ങള്‍

Spread the love

കളിക്കളത്തില്‍ മാത്രമല്ല, പുറത്തും ആരാധാകരെ എങ്ങനെ ഞെട്ടിക്കണമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡേയ്ക്ക് അറിയാം. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിനെ മിന്നുചാര്‍ത്തി. റൊണാള്‍ഡോ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.

 

വിവാഹമോതിരം ധരിച്ച് പരസ്പരം കൈകള്‍ ചേര്‍ത്തുവച്ചിരിക്കുന്ന ചിത്രമാണ് റൊണാള്‍ഡോ പങ്കുവെച്ചത്. അഞ്ച് കുട്ടികളുടെ സാന്നിധ്യത്തില്‍ലായിരുന്നു ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയക്ക് 41വയസും വധുവിന് 32 വയസുമാണ് പ്രായം.

 

പത്തുവര്‍ഷം മുന്‍പ് ഗുച്ചി ഷോപ്പിലെ സെയില്‍സ് അസിസ്റ്റന്റ് ആയിരക്കെയാണ് ജോര്‍ജിനയെ റൊണാള്‍ഡോ കണ്ടുമുട്ടുന്നത്. അതിന് മുമ്പ് താരത്തിന് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. ജോര്‍ജിനയെ കണ്ടുമുട്ടിയതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയും ആ ബന്ധം വളരുകയും ചെയ്തു. പത്തുവര്‍ഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 2025 ഓഗസ്റ്റ് 11 ന് റോഡ്രിഗസ് ഇന്‍സ്റ്റാഗ്രാമില്‍ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം.

 

കഴിഞ്ഞയാഴ്ച ക്രിസ്റ്റ്യാനോയുടെ വിവാഹം നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ആയിരക്കണക്കിന് ആരാധകര്‍ മെദീരയയിലെ പള്ളിക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *