ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ

Spread the love

 

 

ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന(21)എന്നിവരാണ് പിടിയിലായത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാൻ്റിന്റെ പോക്കറ്റിൽ നിന്നും 41.56 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *