നടനായത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, അമ്മയുടെ കെെയില്‍ കാശ് വച്ചു കൊടുക്കാന്‍ കൊതിച്ചു: സൂര്യ

Spread the love

സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷമാണ് സൂര്യയുടെ ചിത്രമെത്തുന്നത്. കറുപ്പിലൂടെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ ബോക്‌സ് ഓഫീസ് വിജയം നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ വിശ്വനാഥ് ആന്‍ഡ് സണ്‍സ് എത്തുമ്പോള്‍ പ്രേക്ഷകരും പ്രതീക്ഷയിലാണ്.

 

സിനിമാ കുടുംബത്തില്‍ നിന്നുമാണ് സൂര്യ കടന്നു വരുന്നത്. എന്നാല്‍ അച്ഛന്‍ ശിവകുമാറിന്റെ മാനറിസങ്ങളൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ ബോധപൂര്‍വ്വം അദ്ദേഹത്തിന്റെ സിനിമകള്‍ കാണാതിരുന്നിട്ടുണ്ടെന്നാണ് സൂര്യ പറയുന്നത്. സിനിമയിലേക്ക് കടന്നു വരാന്‍ കാരണമായത് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികളാണെന്നും സൂര്യ പറയുന്നു.

 

വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ താരങ്ങള്‍ക്കും സംവിധായകനുമൊപ്പം സിത്താര എന്റര്‍ടെയ്ന്‍മെന്റിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ മനസ് തുറന്നത്. സൂര്യയെ കുട്ടിക്കാലത്ത് കാണുമ്പോള്‍ വളരെ നാണം കുണുങ്ങിയായൊരു കുട്ടിയായിരുന്നുവെന്നും എന്നാല്‍ കാക്ക കാക്കയിലെ സൂര്യയെ കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും രാധിക ശരത്കുമാര്‍ പറഞ്ഞപ്പോഴാണ് സൂര്യ തന്റെ തുടക്കം ഓര്‍ത്തെടുത്തത്.

 

”ഞാനൊരു നടനാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാര്‍ത്തി എന്നും സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. അഞ്ച് ദിവസം മുമ്പ് മാത്രമാണ് കാമറയ്ക്ക് മുമ്പില്‍ നില്‍ക്കേണ്ടി വരുമെന്ന് ഞാന്‍ അറിയുന്നത്. അതിനാല്‍ ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. കാമറയ്ക്ക് മുന്നില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചത്. പതിയെ അതൊരു ഉത്തരവാദിത്തമായി മാറി. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനാല്‍ എനിക്ക് അഭിനയിച്ചേ മതിയാകുവെന്നായി. പണം സമ്പാദിച്ച് അമ്മയ്ക്ക് കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച ഉപാധികളില്ലാത്ത സ്‌നേഹം, ഞാന്‍ സ്‌ക്രീനില്‍ തെറ്റുകള്‍ വരുത്തിയപ്പോള്‍ പോലും, ആ ഉത്തരവാദിത്തത്തെ ഗൗരവ്വത്തോടെ കാണാന്‍ പ്രേരിപ്പിച്ചു” സൂര്യ പറയുന്നു.

 

ഓഗസ്റ്റ് 14 നാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് സിനിമയുടെ സംവിധാനം. മമിത ബൈജു നായികയാകുന്ന സിനിമയില്‍ രവീണ ടണ്ടനും രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിന്നാലെ ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രവും സൂര്യയുടേതായി അണിയറയിലുണ്ട്.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *