‘ഇരിക്ക് മോനേ, ഞാൻ മേക്കപ്പ് ചെയ്തു തരാം’; ഷാജോണിന് മേക്കപ്പ് ചെയ്ത് മോഹൻലാൽ, വൈകാരിക കുറിപ്പുമായി നടൻ

Spread the love

മോഹൻലാൽ തനിക്ക് മേക്കപ്പിട്ട് തന്ന അനുഭവം പങ്കുവച്ച് നടൻ കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു. ചിത്രങ്ങൾക്കൊപ്പമാണ് കലാഭവൻ ഷാജോൺ തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് പങ്കുവച്ചത്.

 

“ചില മറവികൾ ചിലപ്പോൾ…ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടെന്റെ പേർസണൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു.. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു.. ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു..

 

കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.. ഇരിക്ക് മോനേ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു… ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു… ഒരുപാട് നന്ദി ലാലേട്ടാ. ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന്.

 

ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ… നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും”.- ഷാജോൺ കുറിച്ചു. ‘ദൃശ്യം 3’ ആണ് മോഹൻലാലിനൊപ്പം ഷാജോൺ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

  • Related Posts

    7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

    Spread the love

    Spread the loveപ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.   അഞ്ചുവര്‍ഷമാണ് കാലാവധി.…

    ‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

    Spread the love

    Spread the loveറാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി…

    Leave a Reply

    Your email address will not be published. Required fields are marked *