കർണാടകയിൽ‌ മലയാളി യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും ജീവനൊടുക്കി

Spread the love

ബംഗളൂരു: കർണാടക ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ വിലമണ അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെ മകൻ വി. അമലിനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ബാങ്കിൽ ജീവനക്കാരനായിരുന്നു ഇയാൾ.

 

പ്രതിശ്രുത വധുവായ പള്ളിക്കര പൂച്ചക്കാട് കിഴക്കെകരയിലെ കെ. ചന്ദ്രൻ, റീന ദമ്പതികളുടെ മകൾ പി. അനുശ്രീയെ (24) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *