‘വിജയ്‌യുടെ വിടവ് നികത്താൻ ഇനി സൂര്യക്ക് മാത്രമേ കഴിയൂ’; നിർമാതാവിന്റെ വാക്കുകൾ വൈറൽ

Spread the love

സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സൂര്യയെക്കുറിച്ച് നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. “തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നു മാത്രം ‘കറുപ്പ്’ നേടിയ ഷെയർ 83 കോടി രൂപയാണ്.

 

ഇത് ഞെട്ടിക്കുന്ന കണക്കാണ്. ‘കറുപ്പ്’ ഒരു വമ്പൻ വിജയമായിരുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ് സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ആ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ സൂര്യയാണ്”.- രവി പറഞ്ഞു.

 

വെങ്കി അറ്റ്ലൂരിയാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’ സംവിധാനം ചെയ്യുന്നത്. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

 

സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

  • Related Posts

    7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

    Spread the love

    Spread the loveപ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.   അഞ്ചുവര്‍ഷമാണ് കാലാവധി.…

    ‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

    Spread the love

    Spread the loveറാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി…

    Leave a Reply

    Your email address will not be published. Required fields are marked *