ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റഗ്രാം, 10 വർഷത്തിനിടെ ആദ്യമായി: Instagzam ആയെന്ന് വിമർശനം

Spread the love

ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി ലോഗോ പരിഷ്‌കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നൽകിയിരിക്കുന്നത്.

 

അതിനിടെ പുതിയ രൂപമാറ്റം സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. പുതിയ വേഡ്മാർക്ക് കൂടുതൽ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് മെറ്റ അവകാശപ്പെടുന്നു. എന്നാൽ പുതിയ അക്ഷരവിന്യാസം ആപ്പിന്റെ പേര് വായിക്കാൻ പ്രയാസമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. ഇത് Instagzam എന്നാണ് വായിക്കുന്നതെന്ന് ചിലർചൂണ്ടിക്കാട്ടി. മറ്റുചിലർ Instagwam എന്നും തമാശയായി വിശേഷിപ്പിച്ചു.

 

ആദം മൊസ്സേരി പറയുന്നത് എന്താണ്?

 

10 വർഷമായി മാറ്റമില്ലാതെ തുടർന്ന ലോഗോ ആധുനികവത്കരിക്കാൻ സമയമായി എന്നാണ് പുതിയ ഡിസൈൻ പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി പറഞ്ഞത്. ‘ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്ക് 10 വർഷമായി മാറിയിട്ടില്ല. മാറ്റം വരുത്തേണ്ട സമയമായിരുന്നു.’ മൊസ്സേരി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി. ജനങ്ങളുടെ പ്രതികരണം അറിയാനുള്ള ജിജ്ഞാസയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതാണ് സമ്മിശ്ര പ്രതികരണത്തിന് ഇടയാക്കിയത്. പുതിയ ഡിസൈൻ ഇൻസ്റ്റാഗ്രാമിലും എക്‌സിലും വളരെവേഗം ചർച്ചാവിഷയമായി. പല അക്ഷരങ്ങളും തിരിച്ചറിയാൻ പ്രയാസമാണെന്നാണ് നിരവധി ഉപയോക്താക്കൾ പറയുന്നത്.

  • Related Posts

    7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

    Spread the love

    Spread the loveപ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.   അഞ്ചുവര്‍ഷമാണ് കാലാവധി.…

    ‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

    Spread the love

    Spread the loveറാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി…

    Leave a Reply

    Your email address will not be published. Required fields are marked *