വീടിന്റെ ഏതു മൂലയിൽ നോക്കിയാലും ഉറുമ്പാണ്.., പ്രത്യേകിച്ച് അടുക്കളയിൽ. ഉറുമ്പുശല്യം കാരണം പലർക്കും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുക വലിയ ബുദ്ധിമുട്ടാണ്. മാർക്കറ്റിൽ രാസവസ്തുക്കൾ കലർന്ന നിരവധി വസ്തുക്കൾ ലഭ്യമാണെങ്കിലും അവ അടുക്കളിയിൽ സൂക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ലാത്തതിനാൽ പലരും അതിന് മടിക്കാറുണ്ട്. എന്നാൽ രാസവസ്തുക്കളുടെ സഹായമില്ലാതെ വീട്ടിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് ഈ ഉറുമ്പ് ശല്യം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.
വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക
എയർടൈറ്റ് ആയ ഗ്ലാസ്, സ്റ്റീൽ, പ്ലാസ്റ്റിക് പാത്രങ്ങളിൽ പലചരക്ക് സാധനങ്ങൾ സൂക്ഷിക്കാം. ഉറുമ്പുകൾക്ക് അവയിൽ കയറാൻ കഴിയില്ല. പഞ്ചസാര, മാവ്, അരി, ലഘുഭക്ഷണങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.
നിലത്തു വീഴുന്ന ഭക്ഷണം നീക്കം ചെയ്യാം
അടുക്കളയിലും മറ്റും വീണു കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഉടനടി നീക്കം ചെയ്യാൻ ശ്രദ്ധിക്കുക.
വിനാഗിരി
ഉറുമ്പുകളെ അകറ്റാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് വിനാഗിരി. വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി ഷെൽഫുകൾ, കൗണ്ടർ ടോപ്പുകൾ, സ്റ്റോറേജ് കാബിനറ്റുകൾ എന്നിവ തുടയ്ക്കുക. വിനാഗിരിയുടെ ഗന്ധം ഉറുമ്പുകൾ ഈ പ്രദേശത്തേക്ക് വരുന്നത് തടയും.
വഴനയിലയും ഗ്രാമ്പൂവും
ഉറുമ്പുകൾക്ക് വഴനയില, ഗ്രാമ്പൂ തുടങ്ങിയവയുടെ ഗന്ധം ഇഷ്ടമല്ല. അരി, മാവ് അല്ലെങ്കിൽ പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ കുറച്ച് വഴനയിലയും ഗ്രാമ്പൂവും വയ്ക്കുന്നത് അവ സുരക്ഷിതമായിരിക്കാൻ സഹായിക്കും.
നാരങ്ങ തൊലി
നാരങ്ങ തൊലിയുടെയോ സിട്രസ് പഴങ്ങളുടെയോ ഗന്ധം ഉറുപ്പുകളെ അകറ്റിനിർത്താൻ സഹായിക്കും. പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ നാരങ്ങ തൊലി വയ്ക്കാം അല്ലെങ്കിൽ നാരങ്ങ നീര് തളിക്കാം. ഇത് ഉറുമ്പുകളെ അകറ്റുക മാത്രമല്ല, ആ പ്രദേശം വൃത്തിയായി സൂക്ഷിക്കാനും അടുക്കളയിലെ ദുർഗന്ധം അകറ്റാനും സഹായിക്കും.
മഞ്ഞൾപ്പൊടി അല്ലെങ്കിൽ ഉപ്പ്
ഉറുമ്പുകളുടെ ശല്യം അമിതമായ ഇടങ്ങളിൽ മഞ്ഞൾപ്പൊടി അല്ലെങ്കിൽ ഉപ്പ് നീളത്തിൽ വര പോലെ വിതറാം.








