വായോധികയുടെ തിരോധാനത്തിന് പിന്നാലെ കൊച്ചുമകന്റെ തൂങ്ങി മരണം; ദുരൂഹത അകറ്റണം: യങ് ഡെമോക്രാറ്റ്സ്

Spread the love

 

സുൽത്താൻ ബത്തേരി വടക്കനാട് പള്ളിവയൽ ഊരിലെ വയോധികയായ തങ്കിയെ കാണാതായ സംഭവത്തിന് പിന്നാലെ കൊച്ചുമകൻ മുരളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.

 

 

ജൂലൈ 30നാണ് തങ്കിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മുരളിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ശേഷം മുരളിയെ കാണാതാവുകയും ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

 

തങ്കിയുടെ തിരോധാനവും തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയ കൊച്ചുമകൻ മുരളിയുടെ മരണവും പരസ്പരം ബന്ധമുള്ളതാണോയെന്നതടക്കം നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

ഇരുസംഭവങ്ങളിലെയും ദുരൂഹത നീക്കി യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും തങ്കിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ശക്തമാക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

 

യോഗത്തിൽ ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിന്റ് കൺവീനർമാരായ മുഹമ്മദ് സവാദ് വി, മുഹമ്മദ് അജ്നാസ് പി കെ, സുമയ്യ പി കെ, കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സലാഹുദ്ധീൻ കെ, അഫ്സൽ എം, മുഹമ്മദ് അനസ് കെ വി, യാസിർ പി ടി തുടങ്ങിയവർ പങ്കെടുത്തു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *