6.5 ലക്ഷത്തിന്റെ വായ്പ സിബിലിൽ 28 ലക്ഷം! ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു, നിരവധിപ്പേർക്ക് വ്യാജ ബാധ്യതകൾ

Spread the love

സുൽത്താൻ ബത്തേരി: ഉപഭോക്താക്കൾ അറിയാതെ അവരുടേതല്ലാത്ത വായ്പകൾ സിബിൽ (CIBIL) സ്കോറിലും അക്കൗണ്ടുകളിലും ചേർത്ത് തട്ടിപ്പ് നടത്തുന്നതായി ശ്രീറാം ഫിനാൻസിനെതിരെ (Shriram Finance) പ്രതിഷേധം കനക്കുന്നു. 6,50,000 രൂപയുടെ വായ്പയെടുത്ത ഉപഭോക്താവിന്റെ പേരിൽ 28 ലക്ഷം രൂപയുടെ കുടിശ്ശികയാണ് നിലവിൽ സിബിൽ രേഖകളിൽ കാണിക്കുന്നത്.

 

6.5 ലക്ഷത്തിന്റെ വായ്പയ്ക്ക് പുറമെ 3 ലക്ഷം, 6.60 ലക്ഷം, 4.90 ലക്ഷം, 6.75 ലക്ഷം എന്നിങ്ങനെ ഉപഭോക്താവുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ലാത്ത അഞ്ചോളം വ്യാജ വായ്പകളാണ് ഇയാളുടെ പേരിൽ കമ്പനി സിബിൽ ഡാറ്റയിൽ ചേർത്തിട്ടുള്ളത്. കമ്പളക്കാട് മേഖലയിലെ മൂന്നോളം പേരുടെ പേരിൽ സമാനമായ രീതിയിൽ അനധികൃതമായി വായ്പകൾ ചേർത്തിട്ടുണ്ടെന്ന് ബാധിതർ ആരോപിച്ചു.

 

വ്യാജ വായ്പാ രേഖകൾ ഉയർത്തിക്കാട്ടി നിരവധി ഉപഭോക്താക്കൾ ശ്രീറാം ഫിനാൻസ് ഓഫീസിലെത്തി ശാഖാ അധികൃതരെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ അന്വേഷണവും സിബിൽ സ്കോറിലെ പിഴവുകൾ തിരുത്താനുള്ള അടിയന്തര നടപടിയും ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇരയായവർ മുന്നറിയിപ്പ് നൽകി.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *