സോപ്പുപെട്ടിയിൽ ഹെറോയിൻ; 20 ലക്ഷംരൂപ വില, യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Spread the love

കൊച്ചി∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സൗത്ത് വാഴക്കുളത്ത് 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്‌ലാം (26), മുക്സിദുൽ ഇസ്‌ലാം (33) രശ്മി കാത്തൂൻ (21) എന്നിവരെയാണ് പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്. അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയിൽ സൗത്ത് വാഴക്കുളം ഭാഗത്ത് വച്ചാണ് അന്വേഷണസംഘം പിടികൂടിയത്.

 

രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ചു സോപ്പുപെട്ടികളിലായിരുന്നു ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. വിൽപന നടത്തി പിറ്റേദിവസം തന്നെ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ടെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവരിൽനിന്ന് ലഹരി മരുന്ന് വാങ്ങുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *