ബസിൽ വയോധികയുടെ മാല കവരാൻ ശ്രമം; ഓടി രക്ഷപ്പെട്ട് മോഷ്ടാക്കൾ

Spread the love

മാനന്തവാടി: മാനന്തവാടി ടൗണിൽ ബസ് യാത്രക്കാരിയായ വയോധികയുടെ മാല കവരാൻ ശ്രമം. രണ്ട് സ്ത്രീകൾ ചേർന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. പുൽപ്പള്ളി ഭാഗത്തുനിന്നും വന്നു എൽഎഫ് ജംഗ്ഷനിൽ ബസ്സിറങ്ങിയ സ്ത്രീയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. രണ്ട് മോഷണശ്രമം തിരിച്ചറിഞ്ഞതോടെ യുവതികൾ ഓടി രക്ഷപ്പെട്ടു. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം. സ്ഥലത്ത് പോലീസുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ച സ്ത്രീകളാണ് കവർച്ചാ ശ്രമം നടത്തിയതെന്നാണ് വയോധിക പറയുന്നത്. മുകളിലെ ചിത്രത്തിലുള്ളവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04935 240 232 നമ്പറിൽ ബന്ധപ്പെടുക.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *