മോഹൻലാലിന്റെ ‘അതിമനോഹരം’ ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച സംഭവം: വനം വകുപ്പ് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി

Spread the love

കൊച്ചി∙ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന മലയാള സിനിമയുടെ ഷൂട്ടിങ് പമ്പയിലും സന്നിധാനത്തും നടത്താൻ അനുമതി നിഷേധിച്ച വനംവകുപ്പ് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി. വന്യജീവി സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിൽ വാണിജ്യ സിനിമകളുടെയോ സീരിയലുകളുടെയോ ചിത്രീകരണം അനുവദിക്കരുതെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവുകളടക്കം അടിസ്ഥാനമാക്കിയാണ് വനംവകുപ്പിന്റെ തീരുമാനമെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവർ ഹർജി തീർപ്പാക്കുകയായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് യു.ഇ. ആഷിഖുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, അനുമതി നിഷേധിച്ച ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർക്ക് ഉണ്ടായിരിക്കുമെന്നു വ്യക്തമാക്കിയാണ് കോടതി ഹർജി തീർപ്പാക്കിയത്.

 

പെരിയാർ ടൈഗർ റിസർവ് (പെരിയാർ വൈൽഡ് ലൈഫ് ഡിവിഷൻ) ഡപ്യൂട്ടി ഡയറക്ടർ ഹർജിക്കാരുടെ അപേക്ഷ തള്ളിയതായി കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയെ അറിയിച്ചു. വന്യജീവി സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിൽ വാണിജ്യ സിനിമകളുടെയോ സീരിയലുകളുടെയോ ചിത്രീകരണം അനുവദിക്കരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ശബരിമല തീർഥാടന സൗകര്യങ്ങൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിനു പാട്ടത്തിനു നൽകിയ ഭൂമിയാണെങ്കിലും ഈ വനഭൂമിയുടെ നിയമപരമായ പദവിയിൽ മാറ്റമൊന്നുമില്ലെന്നും അതിനാൽ നിരോധിത മേഖലയിൽ ചിത്രീകരണത്തിന് അനുമതി നൽകാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി.

 

അതേസമയം, റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന പമ്പ പെട്രോൾ പമ്പിന് എതിർവശത്തുള്ള ചായക്കട, പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റും പരിസരവും എന്നീ കേന്ദ്രങ്ങളിൽ ചിത്രീകരണത്തിന് ഡിഎഫ്ഒ അനുമതി നൽകിയിട്ടുണ്ട്. ഗൂഡ്രിക്കൽ റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2026 ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 28 വരെ നിശ്ചിത ഫീസ് അടച്ചും ഫോറസ്റ്റ് വകുപ്പുമായി കരാറിൽ ഏർപ്പെട്ടും ഇവിടെ ഷൂട്ടിങ് നടത്താം. ഉദ്യോഗസ്ഥർ അപേക്ഷകളിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *