‘ടിക്കറ്റെടുത്ത യാത്രക്കാരെ വിമാനത്തിൽ കയറ്റിയില്ല!’; വിമാനത്താവളത്തിൽ പ്രതിഷേധം

Spread the love

നെടുമ്പാശേരി ∙ ഉറപ്പായ ടിക്കറ്റുകളുമായി എത്തിയ യാത്രക്കാർക്ക് സാങ്കേതിക പിഴവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാനായില്ല. തിങ്കളാഴ്ച രാത്രി 9.30ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട അബുദാബി വിമാനത്തിലാണ് സംഭവം.

 

കോഡ് ഷെയർ പ്രകാരം എയർ ഇന്ത്യയുടെ വെബ് സൈറ്റിൽ ടിക്കറ്റ് ബുക്കു ചെയ്യുന്നവർക്കും എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് 48 യാത്രക്കാർ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ടിക്കറ്റ് ബുക്കു ചെയ്തത്.

 

എന്നാൽ ഈ യാത്രക്കാരുടെ പേരുകൾ എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ലിസ്റ്റിൽ വന്നില്ല. ഇവർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലിസ്റ്റിൽ പേരില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നത്. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് ഏതാനും യാത്രക്കാരെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തന്നെ കൊണ്ടുപോയി. ബാക്കി യാത്രക്കാരെ മറ്റു കമ്പനികളുടെ സർവീസുകളിലും അയച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *