വെറുതെ ഒരു ‘ഹായ്’; വാട്സ് ആപ്പിൽ കിട്ടും ടിക്കറ്റും എല്ലാ വിവരങ്ങളും; ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി

Spread the love

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും. ഇതിന് പുറമെ ബഡ്ജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താല്പര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവീസുകൾ പുനഃക്രമീകരിക്കുകയും അധിക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്യും.

 

ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പുതുതായി ആരംഭിച്ച വോൾവോ എക്‌സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇതിനകം ഓടിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്‌സിക്യൂട്ടീവ് ക്ലാസ് സർവീസ് ആഗസ്റ്റ് 20ന് ആരംഭിക്കും. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.

ബസ് വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്‌സാപ്പ് നമ്പറിൽ ‘ഹായ്’ എന്ന് സന്ദേശം അയക്കാവുന്നതാണ്. ഇതിനുപുറമെ എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.

  • Related Posts

    സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ

    Spread the love

    Spread the loveകോവളം: പതിനാറുകാരിയെ സ്പായിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ എസ്.ഐ.ടിയുടെ പരിശോധന. സ്പാ നടത്തിപ്പുകാരൻ സജിത്ത്കുമാറിന്റെ ജീവനക്കാരനും കാട്ടാക്കട കളളിക്കാട് സ്വദേശിയുമായ അരവിന്ദന്റെ(24) വീട്ടിലാണ് എസ്.ഐ.ടി പരിശോധന നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോണിനെ നശിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.   കുട്ടിയുടെ…

    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു…

    Leave a Reply

    Your email address will not be published. Required fields are marked *