‘സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…’: ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് 13കാരി

Spread the love

ആലപ്പുഴ∙ എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യലിനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണു ചോദ്യംചെയ്യൽ വേളയിൽ വിങ്ങിപ്പൊട്ടിയത്.

 

അതേസമയം, സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനു കർശനനിർദേശം നൽകിയതും താനാണെന്നു പെൺകുട്ടി സമ്മതിച്ചു. കുറ്റബോധമില്ലാത്ത വിധമാണു പെൺകുട്ടി പ്രതികരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

 

പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷവും ചിൽഡ്രൻസ് ഹോമിലും ബന്ധുവീടുകളിലും മാറിമാറിയുള്ള താമസവും കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നു പൊലീസ് പറയുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരം പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു. പ്രതികളായ 3 ആൺകുട്ടികളെ കഴിഞ്ഞ ദിവസം സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു.

 

കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. വിദേശത്തുള്ള മകൾ എത്തിയതിനു ശേഷമാകും സംസ്കാരം.

  • Related Posts

    സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ

    Spread the love

    Spread the loveകോവളം: പതിനാറുകാരിയെ സ്പായിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ എസ്.ഐ.ടിയുടെ പരിശോധന. സ്പാ നടത്തിപ്പുകാരൻ സജിത്ത്കുമാറിന്റെ ജീവനക്കാരനും കാട്ടാക്കട കളളിക്കാട് സ്വദേശിയുമായ അരവിന്ദന്റെ(24) വീട്ടിലാണ് എസ്.ഐ.ടി പരിശോധന നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോണിനെ നശിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.   കുട്ടിയുടെ…

    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു…

    Leave a Reply

    Your email address will not be published. Required fields are marked *