സിസേറിയനിടെ ഗ്ലൗസും ടിഷ്യു വൈപ്പുകളും വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം

Spread the love

മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ചികിത്സപ്പിഴവെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ ആശുപത്രി ഉപകരണങ്ങൾ മറന്നുവച്ചെന്നാണ് പരാതി. സന്ധ്യ ഗയ്ക്‌വാർഡ് (19) എന്ന യുവതിയുടെ ശരീരത്തിലാണ് ശസ്ത്രയ്ക്കിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും മറന്നുവച്ചത്.

 

ഓഗസ്റ്റ് ഒന്നാം തീയതിയാണ് യുവതി പ്രസവത്തിനായി ആശുപത്രിയിൽ എത്തിയത്. സിസേറിയൻ കഴിഞ്ഞ് 4 ദിവസത്തിന് ശേഷം യുവതി ആശുപത്രി വിട്ടു. എന്നാൽ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് നടത്തിയ സ്കാനിങ്ങിലാണ് ആശുപത്രി ഉപകരണങ്ങൾ വയറ്റിലുള്ളതായി കണ്ടെത്തിയത്. പിന്നാലെ പുണെയിലെ മറ്റൊരു ആശുപത്രിയിൽ വച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളിൽ മറന്നുവച്ച സർജിക്കൽ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും നീക്കം ചെയ്തു.

 

സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. യുവതിയുടെ ആരോഗ്യനില വളരെ മോശമാണെന്നും കുഞ്ഞിനെ പോലും പിടിക്കാനാകുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. യുവതിയുടെ കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *