രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നതിന് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്

Spread the love

ചെന്നൈ∙ കോളജ് വിദ്യാർഥികൾ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്. കോളജ് വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്നു പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ സർക്കാർ ഇന്നു പിൻവലിച്ചത്.

 

‌ഉത്തരവിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ കടുത്ത എതിർപ്പുന്നയിച്ചിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷനു മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഉത്തരവ് പിൻവലിച്ചത്. ഓഗസ്റ്റ് 17നാണ് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷൻ വിവാദ ഉത്തരവ് പുറത്തിറക്കിയത്.

 

പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് കുട്ടികളെ തടയാനും പ്രക്ഷോഭങ്ങളിലെ അവരുടെ പങ്ക് നിരീക്ഷിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് പ്രവർത്തിക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ഇടതു പാർട്ടികൾ, തമിഴ്നാട് കോക്രോച്ച് ജനത പാർട്ടി എന്നിവയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളെക്കുറിച്ചും ഉത്തരവിൽ എടുത്തു പറഞ്ഞിരുന്നു.

 

ഉത്തരവ് പിൻവലിച്ചത് വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ വിജയമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *