കറങ്ങുന്ന റൈഡിനിടെ സുരക്ഷാ ബെൽറ്റ് തകർന്നു; യുവതി ദൂരേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്

Spread the love

അഹില്യാനഗർ: ഉത്സവത്തിനെത്തിയ യുവതിക്ക് ജോയ് റൈഡ് സമ്മാനിച്ചത് സന്തോഷത്തിന് പകരം ഞെട്ടിക്കുന്ന ദുരനുഭവം. മഹാരാഷ്ട്രയിലെ ജാംഖേഡിൽ നടന്ന ആനന്ദ് മേളയ്ക്കിടെയാണ് യുവതി കറങ്ങിക്കൊണ്ടിരുന്ന ജോയ് റൈഡിൽ നിന്ന് താഴേക്ക് തെറിച്ചുവീണത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.

 

നാഗേശ്വർ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മേളയിലെ ‘സുനാമി’ കാർണിവൽ റൈഡിലാണ് അപകടമുണ്ടായത്. റൈഡ് അതിവേഗത്തിൽ കറങ്ങുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ ഇരുമ്പ് സുരക്ഷാ ലോക്ക് അപ്രതീക്ഷിതമായി തുറക്കുകയായിരുന്നു.

 

സുരക്ഷാ ലോക്ക് തകർന്നതോടെ യുവതി സീറ്റിൽ നിന്ന് പുറത്തേക്ക് തെറിച്ച് ഉയരത്തിൽ നിന്ന് താഴേക്ക് വീണു. റൈഡ് അപ്പോഴും വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

 

അപകടം കണ്ടതോടെ മേളയിൽ പരിഭ്രാന്തി പടർന്നു. ഉടൻ തന്നെ പരിക്കേറ്റ യുവതിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും യുവതിയുടെ ആരോഗ്യനില നിലവിൽ സ്ഥിരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

 

സംഭവത്തെ തുടർന്ന് ജാംഖേഡ് നിവാസികൾ റൈഡ് നടത്തിപ്പുകാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മേളകളിൽ പ്രവർത്തിക്കുന്ന ജോയ് റൈഡുകളിൽ സുരക്ഷാ പരിശോധനയും സമഗ്രമായ ഓഡിറ്റും നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 

പ്രാദേശിക മേളകളിൽ പതിവായി കാണുന്ന ഇത്തരം റൈഡുകളുടെ സുരക്ഷയെക്കുറിച്ച് അപകടം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

  • Related Posts

    കൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രി

    Spread the love

    Spread the loveഡെഹ്റാഡൂൺ: ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് വനിതാ-ശിശുവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ രേഖ ആര്യ. വധശ്രമം, ഗാർഹിക പീഡനം, ജാതി അധിക്ഷേപം തുടങ്ങിയ ആരോപണങ്ങളുയർത്തി രേഖ ആര്യ ഡെഹ്റാഡൂണിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി…

    4 ലക്ഷം പേർക്ക് വിരുന്ന്, കുതിരപ്പന്തയം, ജയിക്കുന്നയാൾക്ക് ഥാർ; എംഎൽഎയുടെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനിൽ നിന്നും അതിഥികൾ

    Spread the love

    Spread the loveപട്ന∙ നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *