ഭാര്യ പറഞ്ഞു; സർവകലാശാല വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത് പാക്ക് സൈനികൻ

Spread the love

ഇസ്‌ലാമാബാദ്∙ ഭാര്യ പറഞ്ഞതിനെത്തുടർന്ന് വിദ്യാർഥി പ്രക്ഷോഭത്തിനുനേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ സൈനികൻ. ഇസ്‌ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് സംഭവം. ഫീസ്, ക്ലാസ് സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവിക്കെതിരെ സർവകലാശാലയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാർഥികൾക്കുനേരെയായിരുന്നു സൈനികന്റെ ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വകുപ്പിലെ സ്റ്റുഡന്റ് അഫയേഴ്സ് മേധാവിയായ ഡോ.ഐന കുട്ടികളെ അനുനയിപ്പിക്കാൻ സ്ഥലത്തെത്തിയെങ്കിലും ഏതാനും വിദ്യാർഥികൾ സമരം അവസാനിപ്പിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് ഐന തന്റെ ഭർത്താവായ സൈനികനെ വിളിച്ചു വരുത്തുകയായിരുന്നു.

 

കേണലിന്റെയോ ബ്രിഗേഡിയറിന്റെയോ റാങ്കിലുള്ള സൈനിക യൂണിഫോം ധരിച്ചെത്തിയ സൈനികൻ പ്രകോപനമേതുമില്ലാതെ കുട്ടികളെ വടി കൊണ്ട് തല്ലാൻ തുടങ്ങിയതായി വിദ്യാർഥികളിലൊരാൾ പറഞ്ഞു. പിന്നീട് അയാൾ തോക്ക് കൈയിലെടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുകയും തുടർന്ന് വിദ്യാർഥികൾക്കുനേരെ തോക്കുചൂണ്ടുകയും ചെയ്തു. സൈനികനെതിരെ നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ സൈനികനെതിരെ പാക്ക് സൈന്യം അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് വിവരം.

 

പാക്കിസ്ഥാനിൽ ജനങ്ങൾക്കുനേരെ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽ ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലും പാക്ക് അധീന കശ്മീരിലും കടുത്ത പ്രതിഷേധം നിലനിൽക്കേയാണ് പുതിയ സംഭവം.

  • Related Posts

    കൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രി

    Spread the love

    Spread the loveഡെഹ്റാഡൂൺ: ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് വനിതാ-ശിശുവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ രേഖ ആര്യ. വധശ്രമം, ഗാർഹിക പീഡനം, ജാതി അധിക്ഷേപം തുടങ്ങിയ ആരോപണങ്ങളുയർത്തി രേഖ ആര്യ ഡെഹ്റാഡൂണിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി…

    4 ലക്ഷം പേർക്ക് വിരുന്ന്, കുതിരപ്പന്തയം, ജയിക്കുന്നയാൾക്ക് ഥാർ; എംഎൽഎയുടെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനിൽ നിന്നും അതിഥികൾ

    Spread the love

    Spread the loveപട്ന∙ നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *