ബാങ്കുകൾ ദിവസങ്ങളോളം അടഞ്ഞു കിടക്കും! രാജ്യവ്യാപക സമരം വരുന്നു, സെപ്റ്റംബറിൽ ആദ്യഘട്ടം: ഒക്ടോബറിൽ അനിശ്ചിതകാലം

Spread the love

ന്യൂഡൽഹി • രാജ്യത്ത് വീണ്ടും നീണ്ട ബാങ്ക് അവധി വരുന്നു. ജീവനക്കാരുടെ പണിമുടക്കിനൊപ്പം പൊതുഅവധികളും ചേർന്നു വരുന്നതോടെയാണിത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ 5 ദിവസം ആക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്രസർക്കാർ നടപ്പാക്കാത്തത് അടക്കമുള്ള വിഷയങ്ങളാണ് സമരത്തിന് കാരണം.

 

ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11,28,29,30 തീയതികളിലാണ് ആദ്യഘട്ട പണിമുടക്ക്. ഒക്ടോബർ 26 മുതൽ അനിശ്ചിത കാല പണിമുടക്കു നടത്തും.

 

സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ്. ബാങ്ക് അവധിയായ ശനിയും ഞായറും ചേർത്താൽ തുടർച്ചയായി 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ 14ന് തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാൽ 4 ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും.

 

രണ്ടാം ഘട്ടത്തിൽ 28, 29, 30 തീയതികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളാണ്. നാലാം ശനിയും ഞായറും കൂടിയാകുമ്പോൾ 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും.

 

പണിമുടക്കിന്റെ തുടക്കമെന്ന നിലയിൽ ഇന്നു മുതൽ സെപ്റ്റംബർ 10 വരെ ഡ്യൂട്ടി സമയത്തു മാത്രമേ ജീവനക്കാർ ജോലിയെടുക്കൂ. പ്രതിഷേധ സൂചകമായി ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് എക്സിറ്റ് ചെയ്യും.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *