ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

Spread the love

ന്യൂഡൽഹി: ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ മരണത്തിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. ഇതേത്തുടർന്ന് തിങ്കളാഴ്ച ക്യാമ്പസിലെ എല്ലാ ക്ലാസുകളും അധികൃതർ റദ്ദാക്കി. ഋഷികേശിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം

 

വേണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

 

അനിവാര്യമായ സാഹചര്യങ്ങൾ കാരണം 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ ക്ലാസുകളും റദ്ദാക്കിയതായി ഡെപ്യൂട്ടി രജിസ്ട്രാർ വിദ്യാർഥികളെയും അധ്യാപകരെയും അറിയിച്ചിരുന്നു. എന്നാൽ, ക്യാമ്പസിൽ ഒരു സഹപാഠി മരണപ്പെട്ടിട്ടും ഒന്നും സംഭവിക്കാത്തതുപോലെ സാധാരണ രീതിയിൽ ക്ലാസുകൾ തുടരാനാകില്ലെന്നും, നിലവിലെ വ്യവസ്ഥാപിത സംവിധാനത്തിൽ ഇടവേള വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ ക്ലാസുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടത്.

 

വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ:

 

സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിലെ ഡീൻ, അസോസിയേറ്റ് ഡീനുകൾ, ഫിസിക്‌സ് വകുപ്പ് മേധാവി എന്നിവർ അടിയന്തരമായി രാജിവെക്കണം. മരണപ്പെട്ട ഋഷികേശിന്റെ കുടുംബത്തിന് ഒരു കോടി രൂപ അടിയന്തര നഷ്ടപരിഹാരമായി നൽകണം.

 

ക്യാമ്പസിൽ കൗൺസിലിങ്ങിനായി എത്തുന്ന വിദ്യാർഥികൾക്കുള്ള മാനസികാരോഗ്യ പ്രോട്ടോക്കോൾ എന്താണെന്ന് അധികൃതർ പരസ്യമാക്കണം. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് മാറ്റുന്നതിൽ സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിനുള്ള പങ്ക് വ്യക്തമാക്കണമെന്നും വിദ്യാർഥികൾ കത്തിൽ ആവശ്യപ്പെട്ടു.

 

കഴിഞ്ഞ 30 മാസത്തിനിടയിൽ ഐഐടി ഡൽഹി ക്യാമ്പസിൽ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇത് വ്യവസ്ഥാപിത പ്രശ്നമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ക്യാമ്പസുകളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട്അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കണമെന്നും ആവശ്യങ്ങളിൽ പറയുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *