വർക്ക്ഔട്ടിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Spread the love

ദിസ്പുർ ∙ ജിമ്മിലെ വ്യായാമത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്മാൻ (47) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 

യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെയാണ് സഹിൻ വ്യായാമം ചെയ്തിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വേഗത കുറയുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

ജിമ്മിലെ വ്യായാമത്തിനിടെ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ സമീപകാലത്തേറി വരികയാണ്. ഇക്കഴിഞ്ഞ ജൂണിൽ ഉത്തരാഖണ്ഡിൽ 38കാരൻ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഓഗസ്റ്റിൽ പുനെയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ബിസിനസുകാരനായ മിലന്ദ് കുൽകർണിയാണ് അന്ന് മരണത്തിന് കീഴടങ്ങിയത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *