നേപ്പാളിലെ മിന്നൽ പ്രളയത്തെ അതിജീവിച്ച വീട്, ബാൽക്കണിയിൽനിന്ന് ഞെട്ടലിൽ പ്രളയജലം കണ്ട് കുടുംബം

Spread the love

കഠ്മണ്ഡു∙ നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ അതിജീവിക്കുകയായിരുന്നു.

 

പച്ച നിറം പൂശിയ വീടിന്റെ മുകളിലെ ബാൽക്കണിയിൽ മൂന്നുപേർ പ്രളയജലത്തിന്റെ ഒഴുക്കിൽപ്പേടിച്ച് രണ്ടാംനിലയുടെ ബാൽക്കണിയിൽ ഇറങ്ങി നിൽക്കുന്നതും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. പ്രളയത്തിനു ശേഷം വീടിനും വീട്ടുകാർക്കും എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ കുടുംബം സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയിൽ വീടിന്റെ ചുമരിൽ ഉയരത്തിൽ ചെളി അടിഞ്ഞ പാടുകൾ കാണാം. ചുവന്ന തുണിയുയർത്തി രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്നതും വിഡിയോയിൽ ഉണ്ട്. ആ പ്രളയത്തെ അതിജീവിച്ച കെട്ടിടത്തിന്റെ ബലത്തിന്റെ രഹസ്യം എന്താണെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച.

 

ബുധനാഴ്ചയാണ് േനപ്പാളിൽ മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ 2000 ന് അടുത്ത് ആളുകളെ കാണാതായിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള 300 പേരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *