കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം

Spread the love

മുംബൈ ∙ കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി.

 

എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽനിന്നും കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നിട്ടും കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ജനക്കൂട്ടം ഉദ്യോഗസ്ഥനെതിരെ തിരിയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെ തടഞ്ഞുവയ്ക്കുകയും ബിസ്‌ക്കറ്റുകൾ വായിലേക്ക് തിരുകാൻ ശ്രമിക്കുകയും ചെയ്തു. അടുത്തിടെയായി മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ വിഭാഗം ഒട്ടേറെ റെയ്ഡുകൾ നടത്തി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിലാണ് ഉദ്യോഗസ്ഥനു നേരെ കൈക്കൂലി ആരോപണം ഉയർന്നത്.

  • Related Posts

    കൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രി

    Spread the love

    Spread the loveഡെഹ്റാഡൂൺ: ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് വനിതാ-ശിശുവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ രേഖ ആര്യ. വധശ്രമം, ഗാർഹിക പീഡനം, ജാതി അധിക്ഷേപം തുടങ്ങിയ ആരോപണങ്ങളുയർത്തി രേഖ ആര്യ ഡെഹ്റാഡൂണിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി…

    4 ലക്ഷം പേർക്ക് വിരുന്ന്, കുതിരപ്പന്തയം, ജയിക്കുന്നയാൾക്ക് ഥാർ; എംഎൽഎയുടെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനിൽ നിന്നും അതിഥികൾ

    Spread the love

    Spread the loveപട്ന∙ നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *