‘വൻമതിൽ പോലെ വെള്ളം ഇരച്ചെത്തി; ബസിൽ നിന്ന് ഇറങ്ങി 500 പടികൾ ഓടിക്കയറി’: പ്രളയത്തെ ഓടി തോൽപിച്ച് ദമ്പതികൾ

Spread the love

കഠ്മണ്ഡു ∙ നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ മരണത്തിന്റെ വക്കിൽനിന്നും പടികൾ ഓടിക്കയറി ജീവൻ രക്ഷിച്ച് യുവതി. ഇന്ത്യൻ വംശജരായ ദമ്പതികൾ നേപ്പാളിലെ റസുവ ജില്ലയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നേരിൽ കണ്ടത്. നേപ്പാളി ഗ്രാമമായ തിമുറയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോൾ തൊട്ടുമുന്നിൽ വൻമതിൽ പോലെ വെള്ളം പാഞ്ഞുകയറുന്നത് നേരിൽ കണ്ടു. മരണം മുന്നിൽ കണ്ട നിമിഷം നിമിഷങ്ങൾക്കകം ബസിൽനിന്നും ഇറങ്ങി തൊട്ടടുത്തുള്ള 500 പടികൾ ഓടിക്കയറിയാണ് അഞ്ജനയും ഭർത്താവ് പട്ടാഭിരാമനും ജീവൻ രക്ഷിച്ചത്.

 

 

“ഞാൻ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു” എന്നാണ് നേരിൽ കണ്ട ദുരന്ത നിമിഷത്തെ കുറിച്ച് സിബിഎസിനു നൽകിയ അഭിമുഖത്തിൽ അഞ്ജന പറയുന്നത്. എന്നാൽ തൊട്ടടുത്തു കണ്ട പടികൾ ഓടിക്കയറി മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഓടുമ്പോൾ ഭർത്താവ് പട്ടാഭിരാമനും ഒപ്പമുണ്ടെന്ന് ഉറപ്പാക്കി. യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ ആദ്യമായിട്ടാണ് നേപ്പാളിലേക്ക് യാത്ര ചെയ്തത്. ടിബറ്റ് സന്ദർശനമായിരുന്നു ഇവരുടെ ലക്ഷ്യം.

 

60 മുതൽ 70 അടി വരെ ഉയരത്തിലാണ് വെള്ളം ബസിനു നേർക്കു വന്നത്. ആദ്യം എന്താണ് മുന്നിൽ കാണുന്നതെന്ന് മനസ്സിലായില്ലെന്നും യുവതി പറഞ്ഞു. പടികൾ കയറി ഓടുമ്പോഴും തൊട്ടടുത്തുള്ള കെട്ടിടങ്ങളും വീടുകളും തകർന്നുവീഴുന്നതും ആളുകൾ നിലവിളിക്കുന്നതും കരയുന്നതും കണ്ടെന്നും അഞ്ജന പറയുന്നു. പടികൾ കയറി ചെന്നത് മലയുടെ മുകളിലേക്കാണ്. ഇത്രയും ഉയരത്തിൽ, തങ്ങൾ എങ്ങനെ കയറിയെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ അഞ്ജന രാജ പറയുന്നു. അപകടദിവസം രാത്രി പ്രദേശത്തുള്ള ഒരു തൊഴുത്തിലാണ് ദമ്പതികൾ കഴിഞ്ഞത്. അടുത്തദിവസമാണ് രക്ഷാസംഘമെത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത്.

  • Related Posts

    ‘ബൈ ബൈ പപ്പാ…’; പിതാവിനോട് യാത്ര പറഞ്ഞ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി 21-കാരി, തിരച്ചിൽ

    Spread the love

    Spread the loveന്യൂഡൽഹി: പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് നദിയിലേക്ക് എടുത്തുചാടി 21-കാരി. ജമ്മു കാശ്മീരിലെ ദോബ ജില്ലയിലാണ് സംഭവം. പായൽ ദേവി എന്ന യുവതിയാണ് ഫോണിലൂടെ പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് ജീവനൊടുക്കാനായി പ്രേമനഗറിലെ ശിവദാൽ പാലത്തിൽ നിന്ന് ചെനാബ് നദിയിലേക്ക് ചാടിയത്.…

    ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

    Spread the love

    Spread the loveന്യൂഡൽഹി: ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഡൽഹിയിലെ സത്യനികേതനിലാണ് സംഭവം. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്നിരുന്ന രണ്ടുപേരെ ഇതിനകം രക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ദുരന്ത നിവാരണ അതോറിറ്റി അടക്കമുള്ള സംഘങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *