പ്രതിയുമായുള്ള വഴിവിട്ട ബന്ധം പങ്കാളി അറിഞ്ഞു; യുവതിയെ കൊലപ്പെടുത്തി ബിരിയാണിച്ചെമ്പിൽ അടച്ച സംഭവം: വിവരങ്ങൾ പുറത്ത്

Spread the love

ചെന്നൈ ∙ ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയും പ്രതിയും തമ്മിലുള്ള ബന്ധം പ്രതിയുടെ പങ്കാളി മനസിലാക്കിയതിനെ തുടർന്നെന്ന് വിവരം. ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശികളായ മാണിക് ഉദീൻ ലാസ്കർ (22), ഇയാളുടെ പങ്കാളി ഭഗവതി മാജി എന്നിവരെ കഴിഞ്ഞദിവസം മണിപ്പുരിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

 

താംബരത്തിനു സമീപം ഗുഡുവാഞ്ചേരിയിലാണ് യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പെട്ടിയിലാക്കി ട്രെയിനിൽ ഉപേക്ഷിക്കുകയും തല ഒഴികെയുള്ളവ ബിരിയാണിച്ചെമ്പിൽ അടയ്ക്കുകയും ചെയ്തത്. ഓഗസ്റ്റ് 5നാണു ചെന്നൈയിൽനിന്നു ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ശരീര ഭാഗങ്ങളടങ്ങിയ പെട്ടി കണ്ടെത്തിയത്. അന്വേഷണത്തിൽ, ഗുഡുവാഞ്ചേരിയി‍ലെ വീട്ടിൽ ബിരിയാണിച്ചെമ്പിൽ അടച്ച നിലയിൽ ബാക്കി മൃതദേഹ ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.

 

ഭർത്താവിനോടും കുടുംബത്തോടും അകന്നു കഴിഞ്ഞിരുന്ന ഹയാതുൻ നിഷ ഗുഡുവാഞ്ചേരിയിൽ മാണിക് ഉദീന്റെയും ഭഗവതി മാജിയുടെയും ഒപ്പമായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു നിഷ. ഹയാതുൻ നിഷയും മാണിക് ഉദീൻ ലാസ്കറും തമ്മിലുള്ള വഴിവിട്ട ബന്ധം ഭഗവതി മാജി കണ്ടുപിടിക്കുകയും ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി നൽകിയ മൊഴിയെന്നാണ് വിവരം. അതേസമയം, നിഷയുടെ തല കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

  • Related Posts

    ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

    Spread the love

    Spread the loveന്യൂഡൽഹി: ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഡൽഹിയിലെ സത്യനികേതനിലാണ് സംഭവം. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്നിരുന്ന രണ്ടുപേരെ ഇതിനകം രക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ദുരന്ത നിവാരണ അതോറിറ്റി അടക്കമുള്ള സംഘങ്ങൾ…

    ‘ഓള്‍ഡ് മങ്ക്’… റം അല്ല! ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു

    Spread the love

    Spread the loveമുംബൈ: ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്കിനെ ഇപ്പോഴത്തെ രൂപത്തില്‍ റം എന്ന പേരില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നു ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയില്‍. ന്യൂട്രല്‍ സ്പിരിറ്റും റം ഫ്‌ളേവറിങും ചേര്‍ത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും ഇതിനെ റം ഫ്‌ളേവേഡ്…

    Leave a Reply

    Your email address will not be published. Required fields are marked *