പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവം: മൂന്നുപേർ പിടിയിൽ

Spread the love

കോഴിക്കോട്: നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപം ടൗൺ പോലീസിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

 

സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിനു സമീപത്തേക്ക് പോലീസ് വാഹനം എത്തിയതോടെ ഇവരിൽ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ പിന്നീട് ചോദ്യം ചെയ്തപ്പോൾ ഇവർ അക്രമാസക്തരായി പോലീസിനുനേരെ തിരിയുകയായിരുന്നു.

 

ഇതിനിടെയാണ്, മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതു കൈയിൽ സംഘത്തിണ്ടായിരുന്ന ഒരാൾ സിറിഞ്ചുകൊണ്ട് കുത്തിയത്. തുടർന്ന് ഇവരും ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രിവിട്ടു.

 

പ്രതികൾക്കായി പിന്നീട് ശക്തമായ തിരച്ചിലാണ് പോലീസ് നടത്തിയത്. ഇതിനിടെ, ഞായറാഴ്ച പുലർച്ചെയോടെയാണ് ഇവരിൽ മൂന്നുപേരെ അറസ്റ്റുചെയ്തത്. ആറംഗ സംഘത്തിലെ രണ്ടുപേർ ആദ്യം ഓടിപ്പോയതിനാൽ, സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിനാൽ ഇനി ഒരാളെകൂടിയേ പിടികൂടാനുള്ളൂവെന്ന് ടൗൺ സിഐ ധനഞ്ജയദാസ്  പറഞ്ഞു. ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

  • Related Posts

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    Spread the love

    Spread the loveവാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ…

    വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

    Spread the love

    Spread the loveലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.   വിദ്യാർഥികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *