സഹോദരങ്ങളുടെ പോരാട്ടം; അനിയനെ തോൽപ്പിച്ച് ജേഷ്ഠൻ; ചെറ്റപ്പാലത്ത് ലീഗിന് വിജയം

Spread the love

 

മാനന്തവാടി: സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജേഷ്ഠൻ സി. കുഞ്ഞബ്ദുള്ളയ്ക്ക് വിജയം. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്വന്തം അനിയൻ സി. ആബുട്ടിയെ 25 വോട്ടുകൾക്കാണ് കുഞ്ഞബ്ദുള്ള പരാജയപ്പെടുത്തിയത്.

 

കുഞ്ഞബ്ദുള്ളയ്ക്ക് 350 വോട്ടുകൾ ലഭിച്ചപ്പോൾ ആബുട്ടിക്ക് 325 വോട്ടുകളാണ് നേടാനായത്. കുഞ്ഞബ്ദുള്ളയുടെ കന്നിയങ്കമായിരുന്നു ഇത്. 1967-ൽ എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം നിലവിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ്.

 

സി.പി.എം ടൗൺ ബ്രാഞ്ച് അംഗമായ ആബുട്ടി ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. മുൻപ് ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. സഹോദരങ്ങൾ നേർക്കുനേർ വന്നതോടെ ഈ വാർഡിലെ ഫലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *