യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി

Spread the love

കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും എന്റെ അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനും, അവരുടെ ശബ്ദങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും, സത്യസന്ധവും, കാരുണ്യപൂര്‍ണവും, ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാള്‍ കൂടുതലാണെന്നും, തങ്ങളുടെ പോരാട്ടങ്ങള്‍ മനസിലാക്കുകയും ആത്മാര്‍ഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *