വയറുനിറച്ച് ഭക്ഷണവും മദ്യവും, ബാറിലെ ബിൽ അടയ്ക്കാൻ‌ പണമില്ല; പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ജീവനക്കാർ

Spread the love

ബാങ്കോക്ക് ∙ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

 

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പതിനെട്ടുകാരി ബാറിനുള്ളിൽ പ്രവേശിച്ചത്. വൻതോതിൽ ഭക്ഷണവും മദ്യവും ഓർഡർ ചെയ്ത യുവതിക്ക് ഒടുവിൽ ലഭിച്ച ബിൽ തുക 60,000 തായ് ബാറ്റ് ആയിരുന്നു (ഒന്നര ലക്ഷം രൂപ). എന്നാൽ തുക നൽകാതെ യുവതി അവിടെനിന്നു മുങ്ങാൻ ശ്രമിച്ചതോടെ ബാർ ജീവനക്കാർ ഇവരെ തടഞ്ഞുവച്ചു.

 

ബില്ലിലെ തുകയുടെ ഒരു ഭാഗം ഈടാക്കുന്നതിനായി യുവതിയുടെ തലമുടി വിൽക്കാനുള്ള ഒരു കരാറിൽ ജീവനക്കാർ യുവതിയെക്കൊണ്ടു നിർബന്ധിതമായി ഒപ്പുവയ്പ്പിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ, യുവതി കടുത്ത മാനസിക സമ്മർദ്ദത്തോടെ ഇതിനു സമ്മതിക്കുന്നതു കാണാം. ‘‘ഞാൻ നിന്നെ ചൂഷണം ചെയ്യുകയല്ല, ഇതു വിപണിയിലെ കൃത്യമായ വിലയാണ്’’ – എന്ന് ക്യാമറയ്ക്കു പിന്നിലുള്ള ഒരാൾ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതിനു പിന്നാലെ ഒരു ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് യുവതിയുടെ തോളറ്റം വരെയുണ്ടായിരുന്ന കറുത്ത മുടി പൂർണമായും വടിച്ചെടുക്കുകയായിരുന്നു. മുടി വിൽക്കാനോ അല്ലെങ്കിൽ ദാനം ചെയ്യാനോ വേണ്ടിയാണ് ഇവർ എടുത്തതെന്നാണ് റിപ്പോർട്ട്.

  • Related Posts

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    Spread the love

    Spread the loveവാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ…

    വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

    Spread the love

    Spread the loveലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.   വിദ്യാർഥികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *