ബിഎൽഒമാരുടെ ഓണറേറിയം; 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി

Spread the love

തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. എസ്‌ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓണറേറിയം ലഭിക്കാത്ത വിവരം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച 30,000ത്തിലധികം ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍ക്കുമാണ് ഈ തുക ലഭ്യമാകുക.

 

നാല് മാസത്തോളമാണ് ബിഎല്‍ഒമാര്‍ എസ്‌ഐആര്‍ ഡ്യൂട്ടി ചെയ്തത്. എന്നാൽ ഡ്യൂട്ടി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഓണറേറിയമോ യാത്രച്ചെലവുകളോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇക്കാര്യം വാര്‍ത്തയായത്.

 

ബിഎല്‍ഒമാര്‍ക്കുള്ള ഓണറേറിയമായി 6,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. കേരളത്തിന് ശേഷം എസ്‌ഐആര്‍ നടപടികൾ പൂർത്തിയായ പുതുച്ചേരി, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ തുക കൈമാറുകയും ചെയ്തു.

 

ഇതേ തുടര്‍ന്നാണ് കേരളത്തോടുള്ള അവഗണന ചര്‍ച്ചയായത്. നിലവില്‍ ബിഎല്‍ഒമാരുടെ വാര്‍ഷിക അലവന്‍സായ 12,000 രൂപ അടക്കം ഉള്‍പ്പെടുത്തിയാണ് 47 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *