പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

Spread the love

ലുധിയാന∙ പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. റിട്ട.പൊലീസ് ഓഫിസർ ജോർജ് കെ.ജോണിന്റെയും റിട്ട.നഴ്സ് സ്വപ്നയുടെയും മകളാണ്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയാണ്.

 

പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്ന ഉൾപ്പെടെ 3 പേർ മരിച്ചു. ബന്ധുക്കൾ പഞ്ചാബിലേക്ക് തിരിച്ചു.

  • Related Posts

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോ‍ഡ് ചെയ്തു; പിന്നാലെ തർക്കം: വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച് സഹപാഠി

    Spread the love

    Spread the loveമുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *