ബാരിക്കേഡിൽ വലിഞ്ഞുകയറി രാഹുൽ, ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രിയങ്കയും നേതാക്കളും

Spread the love

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണി പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങളും സംഘർഷവും. നേതാക്കളെ പൊലീസ് വഴിയിൽ തടഞ്ഞതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത പൊലീസ് ബസിൽ നിന്നും പുറത്തിറങ്ങി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറിയതോടെ തലസ്ഥാന നഗരി മണിക്കൂറുകളോളം അത്യപൂർവ്വമായ രാഷ്ട്രീയ പ്രതിരോധത്തിന് സാക്ഷ്യം വഹിച്ചു.

 

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളിൽ സുപ്രീം കോടതി നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ആയുധമാക്കിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ തെരുവിലിറങ്ങിയത്. പാർലമെന്റിന്റെ മകര ദ്വാരത്തിൽ നിന്നാരംഭിച്ച മാർച്ച് നിതി ആയോഗ് ഓഫീസിന് സമീപം പാർലമെന്റ് സ്ട്രീറ്റിൽ വെച്ച് വൻ പൊലീസ് സന്നാഹം തടഞ്ഞു. തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പൊലീസ് പ്രിയങ്കാ ഗാന്ധിയെ തടഞ്ഞുവെച്ച് കസ്റ്റഡി ബസിലേക്ക് മാറ്റിയെങ്കിലും, അവർ പെട്ടെന്നുതന്നെ ബസിൽ നിന്നിറങ്ങി സഹോദരനൊപ്പം ചേർന്നു. പൊലീസിന്റെ പ്രതിരോധ വലയം ഭേദിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദീപേന്ദർ ഹൂഡയും റിസപ്ഷൻ ഗേറ്റ് വഴി ആകാശവാണി ഭവൻ വളപ്പിലേക്ക് കടക്കുകയും അവിടുത്തെ മരച്ചുവട്ടിൽ കുത്തിയിരുന്ന് സമരം തുടരുകയും ചെയ്തു.

 

അതേസമയം, സമാജ്‌‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഒബ്രിയൻ, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ബസിൽ മാറ്റി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ശർമ്മയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് ആകാശവാണി ഭവനിലെത്തി പ്രതിഷേധക്കാരെ നീക്കാൻ ശ്രമം നടത്തിയത്. സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഇടത് നേതാക്കളും മാർച്ചിൽ അണിനിരന്നു.

 

ഗ്യാനേഷ് കുമാർ ആർഎസ്എസ് യൂണിഫോം ധരിച്ചുനിൽക്കുന്ന കട്ടൗട്ടുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. “ബിജെപി ഹേ സിഇസി ഹേ”, “വോട്ട് ചോർ ഗദ്ദി ഛോഡ്”, “ജനാധിപത്യം വിൽപ്പനയ്ക്കുള്ളതല്ല” തുടങ്ങിയ രൂക്ഷമായ മുദ്രാവാക്യങ്ങൾ മാർച്ചിലുടനീളം മുഴങ്ങി. ഇതിനിടെ, “ഗ്യാനേഷ്, സമയം കഴിഞ്ഞു സഹോദരാ… ഇനി രാജി വെക്കേണ്ട സമയമായി” എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പാർലമെന്റിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ഏർപ്പെടുത്തിയ കനത്ത പൊലീസ് ബാരിക്കേഡുകളെയും സുരക്ഷാ വിന്യാസങ്ങളെയും ചോദ്യം ചെയ്ത പ്രതിപക്ഷം, സുപ്രീം കോടതി വിധി മുൻനിർത്തി കമ്മീഷനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ചു.

  • Related Posts

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോ‍ഡ് ചെയ്തു; പിന്നാലെ തർക്കം: വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച് സഹപാഠി

    Spread the love

    Spread the loveമുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *