മസാജ് ചെയ്യുന്നതിനിടെ മധുമിത 5 പവന്റെ മാല കവർന്നു; വനിതാ യുട്യൂബർക്കെതിരെ പരാതിയുമായി തിരുനെൽവേലി സ്വദേശി

Spread the love

നാഗർകോവിൽ ∙ 118 പവൻ സ്വർണം വീട്ടിൽനിന്നു മോഷണം പോയി ദിവസങ്ങൾക്കിപ്പുറം വനിതാ യുട്യൂബർ മധുമിതയ്‌ക്കെതിയെ സ്വർണമോഷണത്തിന് കേസ്. തിരുനെൽവേലി സ്വദേശി പേച്ചിമുത്തുവിന്റെ പരാതിയിൽ രാജാക്കമംഗലം പൊലീസാണു കേസെടുത്തത്. 2022ൽ മധുമിത തന്റെ പക്കൽനിന്ന് 5 പവൻ തൂക്കമുള്ള മാല കവർന്നെന്നാണ് പരാതി. മാല മടക്കി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

 

നടുവേദനയ്ക്ക് ചികിത്സ നടത്തുന്നതിനിടെയാണ് മധുമിതയുമായി പരിചയപ്പെട്ടതെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. മസാജ് ചെയ്യുന്നതിനിടെ മധുമിത തന്റെ മാല കവർന്നെന്നാണ് ഇയാളുടെ പരാതി. മാല തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. രാജാക്കമംഗലം പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് തിരുവൽവേലി പൊലീസിനു കൈമാറി. അടുത്തിടെയാണ് മധുമിതയുടെ വീട്ടിൽനിന്ന് 118 പവൻ മോഷണം പോയത്. വീട്ടിലുണ്ടായിരുന്ന സ്വർണം മധുമിത പ്രദർശിപ്പിക്കുന്ന വിഡിയോ യുട്യൂബിൽ വൈറലായതിനു പിന്നാലെയായായിരുന്നു മോഷണം. നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

  • Related Posts

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോ‍ഡ് ചെയ്തു; പിന്നാലെ തർക്കം: വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച് സഹപാഠി

    Spread the love

    Spread the loveമുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *