വയനാട്ടില്‍ ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്. കല്‍പ്പറ്റ കണ്ട്രോള് റൂമിലെ അഭിജിത്ത് പോളിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. അഭിജിത്തിന്റെ പരാതിയില്‍ ഭാര്യാ പിതാവ് റെജി ജേക്കബിനെതിരെ കേസെടുത്തു.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് പള്ളിമുറ്റത്തെ സംഘര്‍ഷത്തിലേക്കു വഴി മാറിയത്.മാനന്തവാടി കമ്മന താബോര്‍ പളളിക്കു സമീപം കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പൊലീസുദ്യോഗസ്ഥനായ അഭിജിത്തും ഭാര്യയും തമ്മില്‍ വിവാഹമോചന നടപടികള്‍ പുരോഗമിക്കുകയാണ്.
കോടതി ഉത്തരവു പ്രകാരം കുട്ടിയെ കൈമാറാനാണ് ഇരുവരും ഞായറാഴ്ച പള്ളിമുറ്റത്തെത്തിയത്.ഈ സമയത്ത് അഭിജിത്തിന്റെ ഭാര്യാ പിതാവ്
റജി ജേക്കബും സ്ഥലത്തെത്തി.ഇരവരും തമ്മിലുള്ള വാക്കുതര്‍ക്കം അടിപിടിയിലേക്ക് മാറുകയായിരുന്നു
സംഘര്‍ഷത്തില്‍ റജി ജേക്കബിന് ഗുരുതരമായി പരിക്കേറ്റു.മൂക്കിന്റെ എല്ലിനു പൊട്ടലേറ്റു.
റജി ജേക്കബിന്റെ പരാതിയിലാണ് അഭിജിത്തിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.
അഭിജിത്ത് പോളിന്റെ പരാതിയില്‍ റെജിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കോടതി ഉത്തരവിനെ പോലും വില കല്‍പ്പിക്കാതെ തന്നെ വിളിച്ചു വരുത്തി അസഭ്യം പറഞ്ഞ് മര്‍ദിച്ചതായാണ് അഭിജിത്തിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.








