ഉദ്യോഗസ്ഥർ സമയബന്ധിതമായി റിപ്പോർട്ട് നൽകിയില്ല : കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ചികിത്സാസഹായം വൈകുന്നു. എൽനീനോ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ ഒക്ടോബർ ഒന്നിനുണ്ടായ ചുഴലി കൊടുങ്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി ചികിത്സയിലുള്ള കുട്ടിക്കാണ്. സർക്കാർ സഹായം വൈകുന്നത്. റവന്യൂ വകുപ്പ് സമയബന്ധിതമായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാത്തതാണ് കാരണം. ഒക്ടോബർ ഒന്നിന് വൈകുന്നേരം നാലുമണിക്ക് സ്കൂൾ വിട്ടു വീട്ടിലേക്ക് പോകും വഴിയായിരുന്നു കവുങ്ങ് വീണ് വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളി കുന്നേൽ ആൽബർട്ടോ റൈഡൻ എന്ന ഏഴ് വയസ്സുകാരന് പരിക്കേറ്റത്. ഇതിനോടകം കുട്ടിക്ക് നാലു സർജറികൾ പൂർത്തിയാക്കി .ഇനിയും രണ്ട് സർജറികൾ കൂടി ആവശ്യമുണ്ട്. വിഷയത്തിൽ എം എൽ എയും മന്ത്രി ടി. സിദ്ധിക്കും ജില്ലാ കലക്ടർ വി. ചെൽസാസിനിയും ഇടപെട്ടിരുന്നു. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടത്തുമെന്ന് മൂന്നുപേരും നാട്ടുകാർക്ക് ഉറപ്പു നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഇക്കാര്യം മന്ത്രി സിദ്ദീഖ് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ അപകടമുണ്ടായി 29 ദിവസം കഴിഞ്ഞിട്ടും അപകടത്തിന്റെ ഗൗരവം സൂചിപ്പിച്ചുകൊണ്ടുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചില്ല. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമർ ലൈല നേരിട്ട് കലക്ട്രേറ്റിൽ എത്തി ഇതു സംബന്ധിച്ച് കലക്ടറോട് പരാതി ബോധിപ്പിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ആൽബർട്ടോ റെയ്ഡൻ ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഇതിനിടെ സർക്കാർ സഹായം കാത്തുനിൽക്കാതെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സാ സഹായി കമ്മിറ്റി ഉണ്ടാക്കി കുട്ടിയുടെ ചികിത്സയ്ക്കായി തുടങ്ങി. ആരവം ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ മുഖ്യ സംഘാടകരായ ചാൻസിലേറ്റ്സ് ഫുട്ബോൾ ക്ലബ്ബ് ചികിത്സാ സഹായ കമ്മിറ്റിക്ക് 75000 നൽകി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമലയില വൈസ് പ്രസിഡണ്ട് ലതിക എന്നിവരും ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ വി ജെ. വിൻസൻ്റ് , ടി. നാസർ എന്നിവർ ചേർന്നു തുക ഏറ്റുവാങ്ങി. ചാൻസിലേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് പ്രസിഡണ്ട് അഷ്‌കർ തച്ചയിൽ, ഹാരിസ് മിന്നൻങ്കോടൻ, ഷബീർ അലുവ , എ പി. ലത്തീഫ് എന്നിവർ സംബന്ധിച്ചു..








