രക്തബന്ധമുള്ളവരുടെ വിവാഹവും ജനിതക വൈകല്യങ്ങളും; കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

Spread the love

ഡൽഹി: അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ നിയമനിർമ്മാണം നടത്തുന്ന കാര്യം ആലോചിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇക്കാര്യത്തിൽ കോടതിക്ക് മാത്രമായി അന്തിമ തീരുമാനം എടുക്കാൻ സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

 

ബെംഗളൂരുവിൽ നിന്നുള്ള നിയമവിദ്യാർത്ഥിനിയായ ചർവി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ അനുകൂലമായ നിയമനിർമ്മാണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയ കോടതി, വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ ബോധവൽക്കരണം നടത്തുന്നതും ആലോചിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിൽ ജനിതക വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് സമീപകാല മെഡിക്കൽ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതായി ഹർജിയിൽ പറയുന്നു. ഇത്തരം വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിൽ ‘ഹോമോസൈഗോസിറ്റി’ കൂടുതലായി കണ്ടുവരുന്നു. ഇത് ജനിതക രോഗങ്ങൾക്കും, ജന്മനായുള്ള അവയവ വൈകല്യങ്ങൾക്കും, കാഴ്ചക്കുറവിനും, കേൾവിക്കുറവിനും കാരണമായേക്കാം.

 

ഒരേ കുടുംബത്തിനുള്ളിലെ വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും തനിക്ക് ഏകദേശം 40 ശതമാനത്തോളം കാഴ്ച വൈകല്യമുണ്ടെന്നും ആചാരത്തിന്റെ പേരിലാണ് ഇത് അനുഭവിക്കേണ്ടി വന്നതെന്നും ഹർജിക്കാരി കോടതിയെ ബോധിപ്പിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 4, 5 വകുപ്പുകൾ പ്രകാരം രക്തബന്ധത്തിനിടയിലോ സപിണ്ഡ ബന്ധത്തിലോ ഉള്ള വിവാഹങ്ങൾ മതിയായ ആരോഗ്യപരിരക്ഷകളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിവാഹത്തിന് മുമ്പ് കൗൺസിലിംഗും ബോധവൽക്കരണവും നൽകി സർട്ടിഫിക്കറ്റ് നൽകണമെന്നും, അല്ലാത്തപക്ഷം അത് ഭരണഘടനയിലെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ വാദിക്കുന്നു.

 

വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് വ്യക്തികളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമാനമായ മറ്റൊരു കേസിൽ നേരത്തെയും കോടതി ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. എങ്കിലും, ആരോഗ്യപരമായ വശങ്ങളും ബോധവൽക്കരണവും നിയമനിർമ്മാണ സാധ്യതകളും കേന്ദ്രസർക്കാർ പരിശോധിക്കേണ്ടതാണെന്ന് കോടതി വിലയിരുത്തി.

  • Related Posts

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    എം.എൽ.എയുടെ പി.എയുടെ ഭാര്യ തോറ്റു, പിന്നാലെ തെരുവ് വിളക്കുകള്‍ നീക്കി; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതികാരമെന്ന് പരാതി

    Spread the love

    Spread the loveജയ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള പീപ്ലൂ പഞ്ചായത്തിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. നിവായ് ബിജെപി എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അലോക്…

    Leave a Reply

    Your email address will not be published. Required fields are marked *