തിരക്കുള്ള ട്രെയിനിലെ സീറ്റിൽ കിടന്നു; സ്ത്രീക്ക് റെയിൽവേ പൊലീസിന്റെ ക്രൂരമർദനം

Spread the love

ന്യൂഡൽഹി∙ ജൻനായക് എക്സ്പ്രസ് ട്രെയിനിൽ പൊലീസുകാരൻ സ്ത്രീയെ മർദിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സ്ത്രീയുടെ ഭാഗത്തായിരുന്നു തെറ്റെന്നും പൊലീസ് ഉദ്യോഗസ്ഥൻ സംയമനത്തോടെ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്നെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

 

സീറ്റിൽ കിടന്ന സ്ത്രീ മറ്റുള്ളവരെ ഇരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് പൊലീസുകാരൻ വിഷയത്തിൽ ഇടപെട്ടത്. യാത്രക്കാരിയും പെൺമക്കളും ചേർന്ന് പൊലീസുകാരനെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരിയുടെ മുഖത്ത് തുടർച്ചയായി അടിക്കുന്നതും മറ്റ് വനിതാ യാത്രക്കാർ തടയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

 

ദർഭംഗ-അമൃത്സർ ട്രെയിൻ മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടതിന് ശേഷമാണ് ഇരുവിഭാഗത്തിനും പരുക്കേറ്റ ഈ സംഭവം നടന്നത്. പൊലീസുകാരനും സ്ത്രീയും പരാതി നൽകി. ആറുപേർക്കെതിരെ കേസെടുത്തു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

  • Related Posts

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    എം.എൽ.എയുടെ പി.എയുടെ ഭാര്യ തോറ്റു, പിന്നാലെ തെരുവ് വിളക്കുകള്‍ നീക്കി; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതികാരമെന്ന് പരാതി

    Spread the love

    Spread the loveജയ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള പീപ്ലൂ പഞ്ചായത്തിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. നിവായ് ബിജെപി എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അലോക്…

    Leave a Reply

    Your email address will not be published. Required fields are marked *