നൂഡിൽസ് കഴിച്ച ഏഴുവയസ്സുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, സഹോദരി ആശുപത്രിയിൽ

Spread the love

ജയ്പുർ ∙ നൂഡിൽസ് കഴിച്ചതിനു പിന്നാലെ ഏഴുവയസ്സുകാരി മരിച്ചു. ജയ്പുർ സ്വദേശി പിഹു കുമാവത്താണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരി ദിവ്യാംശി ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് സംശയം.

 

വ്യാഴാഴ്ച ഉച്ചയ്ക്ക് ദിവ്യാംശിയും പിഹുവും നൂഡിൽസുണ്ടാക്കി. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ക്ഷീണിതരായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിഹു മരിച്ചു. കുടുംബം പൊലീസിൽ പരാതി നൽകി.

 

മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണമെന്നു പൊലീസ് പറഞ്ഞു. കുട്ടികൾ‌ കഴിച്ച നൂഡിൽസിന്റെ സാംപിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇവരുടെ സഹോദരൻ ഗോവിന്ദ് അസുഖ ബാധിതനായി രണ്ടു മാസമായി ചികിത്സയിലാണ്.

  • Related Posts

    9.5 ലക്ഷത്തിന്റെ കാർ പോരാ, 13 ലക്ഷത്തിന്റേത് വേണമെന്ന് ആവശ്യം; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

    Spread the love

    Spread the loveചണ്ഡിഗഡ് ∙ സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ…

    പുലർച്ചെ 4 മണിക്ക് വാഹനത്തിന് കൈ കാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ഇരയാക്കി പുതിയ തട്ടിപ്പ്

    Spread the love

    Spread the loveന്യൂഡൽഹി ∙ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഘം ഡൽഹി പൊലീസിന്റെ പിടിയിലായി. ആളൊഴിഞ്ഞ റോഡുകളിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിച്ചുവരുന്നവരെയാണ് സംഘം കെണിയൊരുക്കി പിടികൂടി കവർച്ചയ്ക്ക് ഇരയാക്കുന്നത്. സ്ത്രീ വേഷം ധരിച്ച പുരുഷനാണ് റോഡിൽനിന്നുകൊണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *